c

ശാസ്താംകോട്ട: കൊവിഡ് വ്യാപനം രൂക്ഷമായ കുന്നത്തൂർ താലൂക്കിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 1207 പേർ. ഏഴു പഞ്ചായത്തുകളിലായി നൂറിലധികം പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ആയിരത്തിലധികം പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. കൊവിഡ് പുനരധിവാസ കേന്ദ്രം തുടങ്ങിയതിന് പുറമേ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ സൗകര്യത്തോടെ ചികിത്സയും ആരംഭിച്ചിട്ടുണ്ട്. മൈനാഗപ്പള്ളി, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനസമയം രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാക്കിയിട്ടുണ്ട്.

രോഗികളുടെ എണ്ണം പഞ്ചായത്ത് തലത്തിൽ

ശാസ്താംകോട്ട : 245

മൈനാഗപ്പള്ളി : 315

പോരുവഴി : 82

പടിഞ്ഞാറേ കല്ലട :191

ശൂരനാട് സൗത്ത് : 107

ശൂരനാട് വടക്ക്‌ :177

കുന്നത്തൂർ : 85