ചവറ: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ചവറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെയർ ചവറ പദ്ധതിയിലേക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും നൽകി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കെ.ജി. ബിന്ദു, ജില്ലാ പ്രസിഡന്റ് ഡി. മന്മഥൻ, ചവറ ബ്രാഞ്ച് സെക്രട്ടറി സുരേഷ്കുമാർ എന്നിവർ ചേർന്ന് നൽകിയ ഭക്ഷ്യധാന്യം ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ, സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം സൂസൻകോടി, സി.ഐ.ടി.യു ചവറ ഏരിയാ സെക്രട്ടറി ആർ. രവീന്ദ്രൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ജില്ലാ കമ്മിറ്റിയംഗം ഷാഹിദ, ബ്രാഞ്ച് പ്രസിഡന്റ് പ്രമോദ്, എൻ. ദേവരാജൻ, സുരേഷ് ബാബു, ജിതേഷ്, ധനേഷ് എന്നിവർ പങ്കെടുത്തു.