പടിഞ്ഞാറേ കല്ലട : പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും കൊവിഡ് രോഗികൾക്ക് സഹായമെത്തിച്ച് കല്ലട സൗഹൃദം വാട്സാപ്പ് കൂട്ടായ്മ മാതൃകയാകുന്നു. പ്രത്യേക വാളണ്ടിയർമാർ വഴി രോഗികളുടെ വീടുകളിൽ പച്ചക്കറിയും ഭക്ഷ്യധാന്യങ്ങളും എല്ലാ ദിവസവും വാഹനങ്ങളിൽ എത്തിക്കുന്നുണ്ട്. ഇതിന് പുറമേ ഓക്സി മീറ്ററുകൾ, ആംബുലൻസ് സൗകര്യം, ചികിത്സാ സഹായങ്ങൾ തുടങ്ങിയവയും ലഭ്യമാക്കുന്നുണ്ട്. 2018ൽ രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ 6 ഗ്രൂപ്പുകളിലായി സ്വദേശികളും വിദേശികളും ഉൾപ്പടെ 1500 പേരും അയ്യായിരത്തോളം ഫേസ്ബുക്ക് അംഗങ്ങളുമുണ്ട്.