പരവൂർ: കൊവിഡ് ബാധിതരെ സഹായിക്കുന്നതിനായി പൂതക്കുളം കിഴക്കേനട റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമാഹരിച്ച തുക ഭാരവാഹികൾ ജി.എസ്. ജയലാൽ എം.എൽ.എയ്ക്ക് കൈമാറി. ചടങ്ങിൽ നിർദ്ധന കുടുംബങ്ങൾക്കുള്ള പച്ചക്കറി കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. നഗർ പ്രസിഡന്റ് എസ്. ശിവരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എൻ. സുരേഷ് കുമാർ, ഖജാൻജി ഹരിദാസൻപിള്ള, വനിതാവേദി പ്രസിഡന്റ് സുനിത ശശികുമാർ, ഹരീഷ്, രാജു എസ്. പിള്ള തുടങ്ങിയവർ സംസാരിച്ചു