കൊല്ലം: ഐ.എച്ച്.ആർ.ഡിയുടെ കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജ് നടത്തുന്ന സൈബർ ഫോറൻസിക് ആൻഡ് സെക്യൂരിറ്റി പാർടൈം പി.ജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം. ബി.ടെക്/എം.ടെക്/എം.സി.എ/ബി.എസ്.സി/എം.എസ്.സി/ബി.സി.എ യോഗ്യതയും ഐ.ടി/ഐ.ടി.ഇ അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ രണ്ടുവർഷം പ്രവർത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 50 വയസ്. അവസാന തീയതി ജൂൺ 15. ഫോൺ: 9447402630, 04692677890, 04692678983, 8547005034.