kunnathoor-
മഴയിൽ മേൽക്കൂർ തകർന്ന മൈനാഗപ്പള്ളി കോവൂർ പടിഞ്ഞാറ്റതിൽ ശിവൻകുട്ടിയുടെ വീട്

കുന്നത്തൂർ : കനത്ത മഴയിൽ മൈനാഗപ്പള്ളി കോവൂർ പടിഞ്ഞാറ്റതിൽ ശിവൻകുട്ടിയുടെ വീട് തകർന്നു. ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം.വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന ശിവൻകുട്ടിയും ഭാര്യയും മക്കളും തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.