പുനലൂർ: തെന്മല ഗ്രാമപഞ്ചായത്തിലെ ഇടമൺ 12-ാം വാർഡിൽ കൊവിഡിനെ തുടർന്ന് ബുദ്ധിമുട്ടുന്ന നിർദ്ധനരായ 100ൽ അധികം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകളും മരുന്നും നൽകി വിദേശ മലയാളി കൂട്ടായ്മ. കൂട്ടായ്മ സ്വന്തം പണം ഉപയോഗിച്ച് വാങ്ങിയ ഭക്ഷ്യധാന്യങ്ങളും മരുന്നും മൂന്ന് ഘട്ടങ്ങളായാണ് വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് അംഗം കെ.അനിൽ കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം നസിയത്ത് ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഇടമൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.ഷംസുദ്ദീൻ, എൽ.ഗോപിനാഥ പിള്ള, എം.ഷാനവാസ്, ഷാൻ ഷെറീഫ്, പി.വി.പ്രവീൺകുമാർ, ആർ.ഹരികുമാർ, രാജേന്ദ്രൻ, എ.കുഞ്ഞുമൈതീൻ തുടങ്ങിയവർ നേതൃത്വം നൽകി.