കൊല്ലം: മാടൻനട സ്‌നേഹത്തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോക്ക് ഡൗണിലും മഴക്കെടുതിയിലും ദുരിതമനുഭവിക്കുന്ന നിർദ്ധന കുടുംബങ്ങൾക്ക് പലവ്യഞ്ജന - പച്ചക്കറി കിറ്റുകൾ എത്തിച്ചുനൽകി. സൊസൈറ്റി പ്രസിഡന്റ് സി. വേണുകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി അനന്തഴികം സുനിൽ, രക്ഷാധികാരി അഴകത്ത് ഹരികുമാർ, രാജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.