x

കുന്നത്തൂർ : മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ യുവജന സംഘടനകളുടെ യോഗം വിളിച്ച് ശുചീകരണ യജ്ഞം 30 മുതൽ ആരംഭിക്കാൻ തീരുമാനിച്ചു. പ്രസിഡന്റ് പി.എം. സെയ്ദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലാലിബാബു അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷീബ സിജു, ഷാജി ചിറയ്ക്കുമേൽ, വാർസ് മെമ്പർമാർ. സെക്രട്ടറി ഡമാസ്റ്റൻ, ഡോ. ബൈജു. എച്ച്.ഐ. വിനോദ്, യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, ആർ.വൈ.എഫ്, യുവമോർച്ച തുടങ്ങിയ യുവജന സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സ്ക്വാഡുകൾ രൂപീകരിച്ച് ഇതിന്റെ നേതൃത്വം യുവജനസംഘടനകളെ എൽപ്പിക്കും. സ്ക്വാഡ് ലീഡർമാരെ ചേർത്ത് വാർഡ് തലത്തിൽ ഗ്രീൻ ആർമി രൂപീകരിക്കും. പഞ്ചായത്ത് തല ഉദ്ഘാടനം 30ന് രാവിലെ 10ന് പബ്ലുക് മാർക്കറ്റിൽ നടക്കും.