പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ നിയന്ത്രണം വിട്ടെത്തിയ ടാങ്കർ ലോറി ഓടയിൽ മറിഞ്ഞ് ഡ്രൈവർ രക്ഷപ്പെട്ടു. ബുധനാഴ്ച അർദ്ധ രാത്രിയോടെ ഉറുകുന്ന് കനാൽ പാലത്തിന് സമീപത്തായിരുന്നു അപകടം നടന്നത്. കേരളത്തിൽ ലോഡ് ഇറക്കിയ ശേഷം തമിഴ്നാട്ടിലേക്ക് പോയ ടാങ്കർ ലോറിയാണ് ഓടയിൽ മറിഞ്ഞത്.