കൊല്ലം: കോൺഗ്രസ് നെല്ലിവിള വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളവന എൻ.എസ്.എസ് കോളനിയിലെ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. പി.സി. വിഷ്ണുനാഥ് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ഡി.സി.സി മെമ്പർ കുണ്ടറ സുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിച്ചു.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജൻ, കോൺഗ്രസ് കുണ്ടറ മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ, ഡോ. ഡി.എസ്. അനുരാജ്, എസ്. സതീഷ് കുമാർ ഉണ്ണിത്താൻ, പഞ്ചായത്തംഗം എസ്. സുരേഷ് കുമാർ, എസ്. സന്തോഷ് കുമാർ, എസ്. യശോദരൻ, ബി. രാജശ്രീ, എം. റോയി, എൻ. സജീവ്, എം. മോഹനൻപിള്ള, രാധാമണി, ജി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.