കൊട്ടിയം: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ 57-ാമത് ചരമവാർഷികം കെ.പി.സി.സി വിചാർ വിഭാഗ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്ടിയം സിത്താര ജംഗ്ഷനിൽ ആചരിച്ചു. അനുസ്മരണ യോഗം നിയോജക മണ്ഡലം ചെയർമാൻ കൊട്ടിയം എം.എസ്. ശ്രീകുമാർ ഉദ് ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ സോജാ രാജൻ അദ്ധ്യക്ഷത വഹിച്ചു. മൈലക്കാട് ഷറഫ്, ഹുസൈൻ, സജാസ്, അജയകുമാർ, നൗഫൽ, ബഷീർ തുടങ്ങിയവർ സംസാരിച്ചു.