ശക്തികുളങ്ങര : ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ സഹായിക്കാനായി ഈ വർഷം ട്രോളിംഗ് നിരോധനത്തിൽ ഇളവ് നൽകണമെന്നും സൗജന്യ റേഷനും അടിയന്തര സാമ്പത്തിക സഹായവും അനുവദിക്കണമെന്നും യു.ഡി.എഫ് ശക്തികുളങ്ങര നോർത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ്, പ്രകൃതിക്ഷോഭം എന്നിവ മൂലം തീരദേശമേഖലയിലുള്ളവർ ദാരിദ്ര്യത്തിലാണെന്നും മത്സ്യത്തൊഴിലാളികൾക്ക് സഹായം എത്തിക്കണമെന്നും മണ്ഡലം ചെയർമാൻ എസ്.എഫ്. യേശുദാസനും കൺവീനർ
സാബു നടരാജനും സർക്കാരിനോട് ആവശ്യപ്പെട്ടു.