dweep
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊല്ലം ജില്ലാ വർക്കിംഗ്‌ ചെയർമാൻ മെഹർഖാൻ ചേന്നല്ലൂർ നടത്തിയ ഭവന ഉപവാസം സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ലക്ഷദ്വീപ് ജനതയ്ക്കെതിരെ നടക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് ഇന്ദിരാ ഭവനിൽ ഉപവാസം അനുഷ്ഠിക്കുന്ന കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന ചെയർമാൻ കെ.കെ. കൊച്ചു മുഹമ്മദ്‌ സാഹിബിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊല്ലം ജില്ലാ വർക്കിംഗ്‌ ചെയർമാൻ മെഹർഖാൻ ചേന്നല്ലൂർ നടത്തിയ ഭവന ഉപവാസം സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് ചെയർമാൻ സജീബ് എസ്. പോച്ചയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നിസാർ വട്ടപറമ്പ്, ഷെരീഫ്, മനാഫ്, ഇർഷാദ്, അബ്ദുൽ ഖാദർ, ബദറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.