data

കൊല്ലം: പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനത്തിന് ആവശ്യമായ ഡാറ്റ ചാർജ് ചെയ്യാനുള്ള പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒട്ടേറെ വിദ്യാർത്ഥികൾ ഡേറ്റ ചാർജ് ചെയ്യാൻ ബുദ്ധിമുട്ടുന്നുണ്ട്. ഇതുമൂലം പഠനത്തിന് അവസരവും നഷ്ടപ്പെടുന്നു. കേന്ദ്രസർക്കാർ എസ്.എസ്.എ പദ്ധതികളിൽ കൂടി അനുവദിക്കുന്ന കോടികളുടെ ഒരു വിഹിതം ബി.ആർ.സികളിലൂടെ ഇത്തരം വിദ്യാർത്ഥികൾക്ക് അനുവദിക്കാമെന്നും യോഗം ചൂണ്ടിക്കാട്ടി. ഗൂഗിൾ മീറ്റ് വഴി നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് പാറംകോട് ബിജു അദ്ധ്യക്ഷനായി. ദക്ഷിണമേഖല സെക്രട്ടറി ടി.ജെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു.