കൊല്ലം: നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ പരവൂർ പൂക്കുളം സുനാമി കോളനിയിൽ ഫ്ളാറ്റ് നമ്പർ 7 വീട്ടുനമ്പർ 60ൽ കലേഷിനെ (31) കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
മയക്കുമരുന്ന് വ്യാപാരം, മോഷണം, കവർച്ച, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ, ഭീഷണിപ്പെടുത്തി കവർച്ച, സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമം, കുട്ടികൾക്ക് നേരെ ആക്രമണം തുടങ്ങി പതിനഞ്ചോളം കേസുകളിൽ പ്രതിയാണ്. മുമ്പ് 1.100 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് കൊല്ലം സെഷൻസ് കോടതി കലേഷിനെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ജയിൽ മോചിതനായ ശേഷവും ലഹരി വ്യാപാരം തുടർന്നതിനാലാണ് അറസ്റ്റ്.