കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പൊലീസ് പരിശോധന കൂടുതൽ കടുപ്പിച്ച് സിറ്റി പൊലീസ്. ദേശീയപാത അടക്കം ജില്ലയിലെ പ്രധാന പരിശോധന കേന്ദ്രങ്ങളിൽ പൊലീസ് സാന്നിദ്ധ്യം വർദ്ധിപ്പിച്ചു. പ്രധാന പാതകളിൽ മൂന്ന് കിലോമീറ്റർ ഇടവിട്ടുള്ള പരിശോധയും ശക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 206 വാഹനങ്ങൾ പിടിച്ചെടുത്തു. നിയമലംഘനം കണ്ടെത്തിയ 68 കടകൾ അടപ്പിച്ചു. 129 പേരെ അറസ്റ്റ് ചെയ്യ്തു. മാസ്‌ക് ധരിക്കാതിരുന്ന 708 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതിരുന്ന 496 പേർക്കെതിരെയും നടപടി സ്വീകരിച്ചു.