കൊട്ടാരക്കര: എ.ഐ.എസ്.എഫ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവിൽ കഴിയുന്നവർക്കും യാത്രക്കാർക്കുമായി നടപ്പാക്കിയ ഉച്ചയൂണ് പദ്ധതി പതിനഞ്ചു ദിവസം പിന്നിട്ടു. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നൂറു കണക്കിനാളുകൾക്കാണ് ഉച്ച ഭക്ഷണം നൽകുന്നത്. പന്ത്രണ്ടരയോടെ ഊണ് വിതരണം ആരംഭിക്കും. ദീർഘദൂര യാത്രക്കാർക്കും നിരത്തിൽ ഒറ്റപ്പെട്ടുപോയവർക്കും അലഞ്ഞുതിരിയുന്നവർക്കും ആശ്രയമാണ് പദ്ധതി. ജില്ലാ വൈസ് പ്രസിഡന്റ് ജോബിൻ ജേക്കബ്, മണ്ഡലം സെക്രട്ടറി എ.ഇന്ദുഗോപൻ, പ്രസിഡന്റ് ജിറിൻ അച്ചൻകുഞ്ഞ്, ഫെലിക്സ് സാംസൺ, അരുന്ധതി മാധവൻ, അശ്വിൻ, അഭിലാഷ് എന്നിവരാണ് നേതൃത്വം നൽകുന്നത്.