stet

കൊല്ലം: അസീസിയ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പരീക്ഷാ നടത്തിപ്പിൽ കോളേജിന് വീഴ്ചപറ്റിയെന്ന പ്രചാരണം വസ്തുതകൾ മനസിലാക്കാതെയാണെന്ന് കോളേജ് മാനേജ്മെന്റ് വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയിൽ നടന്ന മൂന്നാം വർഷ വിദ്യാർത്ഥികളുടെ പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന വിവരം സർവകലാശാലയിൽ നിന്ന് ലഭിച്ചപ്പോൾ തന്നെ അന്വേഷിക്കാൻ ആഭ്യന്തര അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു.

കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ മൂന്ന് വിദ്യാർത്ഥികൾ, ചീഫ് ഇൻവിജിലേറ്റർ, പരീക്ഷാ ചുമതല ഉണ്ടായിരുന്ന മറ്റ് മൂന്ന് അദ്ധ്യാപകർ ഉൾപ്പെടെ ഏഴുപേരെ സസ്പെൻഡ് ചെയ്തു. കോളേജ് അധികൃതർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസുമെടുത്തു.

സർവകലാശാല ചുമതലപ്പെടുത്തിയ നിരീക്ഷകന്റെ സാന്നിദ്ധ്യത്തിലാണ് പരീക്ഷ നടന്നത്. പരീക്ഷാഹാളിലടക്കം സി.സി ടി.വി നിരീക്ഷണവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പരീക്ഷ നടത്തിപ്പിൽ കോളേജിന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. വീഴ്ച ഉണ്ടായതായി സർവകലാശാലയും പറഞ്ഞിട്ടില്ല. വസ്തുത ഇതായിരിക്കെയാണ് മറിച്ചുള്ള പ്രചാരണങ്ങൾ നടക്കുന്നത്. ഇത് സ്ഥാപനത്തിനും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും കോളേജ് ഡയറക്ടർ വ്യക്തമാക്കി.

എം.​ബി.​ബി.​എ​സ് ​പ​രീ​ക്ഷാ​ ​ആ​ൾ​മാ​റാ​ട്ടം​ ​-​--

മാ​നേ​ജ്മെ​ന്റി​ന്റെ​ ​റി​പ്പോ​ർ​ട്ട്
ഇ​ന്ന് ​പ​രി​ശോ​ധി​ക്കും

തൃ​ശൂ​ർ​:​ ​കൊ​ല്ലം​ ​അ​സീ​സി​യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​എം.​ബി.​ബി.​എ​സ് ​പ​രീ​ക്ഷ​യി​ൽ​ ​ആ​ൾ​മാ​റാ​ട്ടം​ ​ന​ട​ത്തി​യ​ ​സം​ഭ​വ​ത്തി​ൽ​ ​ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ഉ​ന്ന​ത​സ​മി​തി​ ​കോ​ളേ​ജ് ​മാ​നേ​ജ്മെ​ന്റി​ന്റെ​ ​റി​പ്പോ​ർ​ട്ട് ​ഇ​ന്ന് ​പ​രി​ശോ​ധി​ക്കും.​ ​വി​ശ​ദ​ ​പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം​ ​തു​ട​ർ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മ​ൽ​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.
കു​റ്റ​ക്കാ​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​അ​ഞ്ചു​ത​വ​ണ​ ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​തി​ൽ​ ​നി​ന്ന് ​വി​ല​ക്കു​ക​യും​ ​പ​രീ​ക്ഷാ​ന​ട​ത്തി​പ്പി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​നാ​ല് ​അ​ദ്ധ്യാ​പ​ക​രെ​ ​എ​ല്ലാ​ ​ചു​മ​ത​ല​ക​ളി​ൽ​ ​നി​ന്നും​ ​ഒ​ഴി​വാ​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​അ​സീ​സി​യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ഇ​നി​ ​പ​രീ​ക്ഷാ​സെ​ന്റ​ർ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്നും​ ​ഗ​വേ​ണിം​ഗ് ​ബോ​ഡി​ ​ചേ​ർ​ന്ന് ​തീ​രു​മാ​നി​ച്ചു.​ ​സം​ഭ​വ​ത്തി​ൽ​ ​അ​ന്വേ​ഷി​ച്ച് ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണ​ജോ​ർ​ജ് ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ക്ക് ​നി​ർ​ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.
മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​അ​നാ​ട്ട​മി​ ​വി​ഭാ​ഗം​ ​മേ​ധാ​വി​യും​ ​പ​രീ​ക്ഷാ​ചീ​ഫ് ​സൂ​പ്ര​ണ്ടു​മാ​യ​ ​ഡോ.​ ​കെ.​ജി.​ ​പ്ര​കാ​ശി​നെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തി​ട്ടു​ണ്ട്.​ ​നി​യ​മോ​പ​ദേ​ശം​ ​തേ​ടി​യ​ശേ​ഷം​ ​ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​തു​ട​ർ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.