kittt-
കൂട്ടിക്കട കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യക്കിറ്റ് വിതരണം എം.വി.ഐ ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൂട്ടിക്കട കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓട്ടോ ഡ്രൈവർമാർക്കും നിർദ്ധന കുടുംബങ്ങൾക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. 101 കുടുംബങ്ങൾക്കാണ് കിറ്റുകൾ എത്തിച്ചുനൽകിയത്. എം.വി.ഐ ശരത്ചന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം സെൽവി, ബ്ളോക്ക് മെമ്പർ ഷീലാ ഹരി, വാർഡ് മെമ്പർ വിപിൻ വിക്രം, കൂട്ടിക്കട കൂട്ടായ്മ അംഗങ്ങളായ സന്തോഷ് ഭാസ്ക്കരൻ, കൂട്ടിക്കട അബ്ബാസ്, ബിജു ആതിര, പീടികമുക്ക് പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ശങ്കരനാരായണപിള്ള തുടങ്ങിയവർ പങ്കെടുത്തു.