photo
ആനക്കോട്ടൂർ ഓരനല്ലൂർ ഓലിമല ഏലായിൽ വെള്ളം കയറിയപ്പോൾ

കൊട്ടാരക്കര: ആനക്കോട്ടൂർ ഓരനല്ലൂർ ഓലിമല ഏലായിൽ വെള്ളം കയറി പ്രവാസിയുടെ കൃഷിയിടത്തിൽ വ്യാപകനാശം. മികച്ച കർഷകനുള്ള പുരസ്കാരം നേടിയിട്ടുള്ള ആനക്കോട്ടൂർ ഓരനല്ലൂർ ഉദയകുമാറിന്റെ കൃഷിയിടത്തിലാണ് നാശമുണ്ടായത്. ഒരേക്കർ ഭൂമിയിലെ വാഴയും മരച്ചീനിയും ചേനയും പൂർണമായും നശിച്ചു. കുളത്തിൽ അര ലക്ഷം രൂപ ചെലവഴിച്ച് മത്സ്യക്കൃഷി നടത്തിയിരുന്നതാണ്. അതും പൂർണമായും നശിച്ചു. ഓലിമല ഏലായിലെ തോടിന്റെ സംരക്ഷണ ഭിത്തി തകർന്നതാണ് കൃഷിയിടത്തിലേക്ക് വെള്ളം കയറാൻ കാരണം. കഴിഞ്ഞ മഴക്കാലത്താണ് സംരക്ഷണ ഭിത്തി തകർന്നത്. അന്നുമുതൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും അപേക്ഷ നൽകിയെങ്കിലും സംരക്ഷണ ഭിത്തി പുനർ നിർമ്മാണം നടന്നില്ല.