vaksin-
ചാത്തന്നൂർ, കൊല്ലം സിവിൽ സ്റ്റേഷൻ വൈസ്‌മെൻ ക്ലബുകളുടെ ആഭിമുഖ്യത്തിൽ ഉമയനല്ലൂരിൽ ആരംഭിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിലേക്ക് നൽകുന്ന കൊവിഡ് പ്രതിരോധ സാമഗ്രികൾ വൈസ്‌മെൻ ഇന്റർനാഷണൽ സർവീസ് ഡയറക്ടർ അഡ്വ. എൻ. സതീഷ് കുമാർ മയ്യനാട് പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറയ്ക്ക് കൈമാറുന്നു

കൊല്ലം: വൈസ്‌ മെൻ ഇന്റർനാഷണലിന്റെ 'ഹീൽ ദി വേൾഡ്' പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ, കൊല്ലം സിവിൽ സ്റ്റേഷൻ ക്ലബുകളുടെ ആഭിമുഖ്യത്തിൽ ഉമയനല്ലൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി ആരംഭിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി. പൾസ് ഓക്സി മീറ്ററുകൾ, പി.പി.ഇ കിറ്റുകൾ, കൈയുറകൾ, എൻ 95 മാസ്കുകൾ, ഫേസ് ഷീൽഡുകൾ, സാനിറ്റൈസറുകൾ മുതലായവയാണ് നൽകിയത്.

വൈസ്‌ മെൻ ഇന്റർനാഷണൽ സർവീസ് ഡയറക്ടർ അഡ്വ. എൻ. സതീഷ് കുമാറിൽ നിന്ന് മയ്യനാട് പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ സാധനങ്ങൾ ഏറ്റുവാങ്ങി. വൈസ്‌മെൻ ഇന്ത്യ ഏരിയാ അസി. സെക്രട്ടറി അഡ്വ. പ്രമോദ് പ്രസന്നൻ, ചാത്തന്നൂർ ക്ലബ് പ്രസിഡന്റ് പ്രമോദ്, കൊല്ലം സിവിൽ സ്റ്റേഷൻ ക്ലബ് സെക്രട്ടറി ടി. പ്രദീപ്, ഷിബു റാവുത്തർ തുടങ്ങിയവർ പങ്കെടുത്തു.