binu-s-pilla-36

പത്തനാപുരം: കേബിൾ ജോലിക്കിടെ പോസ്റ്റിൽ നിന്ന് വീണ് യുവാവ് മരിച്ചു. കമുകുംചേരി കൂരംവിള വീട്ടിൽ ബിനു.എസ്. പിള്ളയാണ് (36, സുനിൽ) മരിച്ചത്. വിളക്കുടി പഞ്ചായത്തിലെ കാവൽപുര ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. കേബിൾ ജോലിക്ക് സമീപത്തെ വീട്ടിൽ നിന്നാണ് ഏണി വാങ്ങിയത്. ഏറെ നേരം കഴിഞ്ഞ് വീട്ടുകാർ തിരക്കിയെത്തിയപ്പോഴാണ് ബിനു റോഡിൽ വീണുകിടക്കുന്നത് കണ്ടത്. ഉടൻ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. തലയ്ക്ക് പിന്നിലെ ക്ഷതമാണ് മരണകാരണം. അവിവാഹിതനാണ്. പിതാവ്: സോമൻ പിള്ള. മാതാവ്: തങ്കമണി. സുനിത ഏക സഹോദരിയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.