കൊല്ലം: ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായ വഴിയോര കച്ചവടക്കാർക്ക് സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ വിതരണോദ്ഘാടനം നിർവഹിച്ചു. എൺപതോളം തൊഴിലാളികൾക്കാണ് കിറ്റ് നൽകിയത്. ജില്ലാ ട്രഷറർ എ.എം. ഇക്ബാൽ, ഏരിയാ സെക്രട്ടറി ജി. ആനന്ദൻ, വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എം. സജീവ്, സെക്രട്ടറി ടി.എൻ. ത്യാഗരാജൻ, ട്രഷറർ നജീബ്, ജെ. ഷാജി, സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.