ഓച്ചിറ: ക്ലാപ്പന ഗവൺമെന്റ് ഹോമിയോ ആശുപത്രിയിൽ ആരംഭിച്ച കൊവിഡാനന്തര ചികിത്സയുടെ ഒ.പി വിഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ഉദ്ഘാടനം ചെയ്തു. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഡോക്ടറുടെ സേവനം ലഭിക്കുന്നത്. കൊവിഡ് നെഗറ്റീവായി 14 ദിവസം കഴിഞ്ഞവർക്ക് നേരിട്ടെത്തി മരുന്നു വാങ്ങാം. നേരിട്ട് എത്താനാവാത്തവർക്ക് ടെലി മെഡിസിൻ സംവിധാനം ലഭ്യമാണ്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് ഓണംപള്ളി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബുജാക്ഷി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ. അനുരാജ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു, ഗ്രാമ പഞ്ചായത്തംഗം കെ.എം. രാജു, പഞ്ചായത്ത് സെക്രട്ടറി താര, മെഡിക്കൽ ഓഫീസർ ഡോ. ശ്രീന, ഡോ. സിനി തോമസ് തുടങ്ങിയവർ പങ്കെടുത്തു. ടെലി മെഡിസിന് വിളിക്കേണ്ട നമ്പർ - 94976l 9457.