ചാത്തന്നൂർ: ഡി.വൈ.എഫ്.ഐ കുമ്മല്ലൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദിച്ചനല്ലൂർ പഞ്ചായത്തിലെ കട്ടച്ചൽ വാർഡിൽ ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവർക്കും കൊവിഡ് ബാധിതർക്കും ഭക്ഷ്യക്കിറ്രുകൾ എത്തിച്ചുനൽകി. പച്ചക്കറി, പാൽ, പലവ്യഞ്ജനം, നാളീകേരം എന്നിവയടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അരുൺദേവ്, സി.പി.എം കുമ്മല്ലൂർ ബ്രാഞ്ച് സെക്രട്ടറി ജിനരാജ്, അഖിൽ സതീഷ്, ജി. അമൽ തുടങ്ങിയവർ നേതൃത്വം നൽകി.