guru
എസ്.എൻ.ഡി.പി യോഗത്തിന്റെ ജീവകാരുണ്യ പദ്ധതിയായ ഗുരുകാരുണ്യത്തിന്റെ ഭാഗമായി യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ തെരുവിൽ കഴിയുന്ന അനാഥർക്ക് ഉച്ചഭക്ഷണ പൊതികളുടെ വിതരണം യൂത്ത് മൂവ്മെന്റ് സംസ്ഥാ ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെ ജീവകാരുണ്യ പദ്ധതി 'ഗുരുകാരുണ്യ'ത്തിന്റെ ഭാഗമായി യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ തെരുവിൽ കഴിയുന്നവർക്ക് ഉച്ചഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. സംസ്ഥാന ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയൻ പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, സെക്രട്ടറി ബി. പ്രതാപൻ, പ്രമോദ് കണ്ണൻ, ഹരിശിവരാമൻ, സനത്ത് അയത്തിൽ, വിനുരാജ്, ബൈജുലാൽ, അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.