കൊട്ടാരക്കര : ഗുരുധർമ്മ പ്രചാരണ സംഘം രക്ഷാധികാരിയായിരുന്ന പരവൂർ ജി.മോഹൻലാലിന്റെ ഒന്നാം ചരമവാർഷിക ദിനാചരണം ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി

ബി.സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സംഘം വനിതാവിഭാഗം കൺവീനർ ശാന്തിനി കുമാരൻ, ഓടനാവട്ടം എം.ഹരീന്ദ്രൻ, ക്ളാപ്പന സുരേഷ്, പാത്തല രാഘവൻ, പട്ടം തുരുത്ത് ബാബു, ഉണ്ണി പുത്തൂർ, പുതുക്കാട്ടിൽ വിജയൻ, വർക്കല മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.