ഓയൂർ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ഒരു വീട് പൂർണമായും മൂന്ന് വീടുകൾ ഭാഗികമായും തകർന്നു. പൂയപ്പള്ളി പഞ്ചായത്തിൽ തച്ചക്കോട് ചരുവിള ലിസിയുടെ വീടിന്റെയും ചെങ്കുളം ദാറുൽസ്‌ലാം അനസിന്റെ വീടിന്റെയും അടുക്കളഭാഗം തകർന്നു. ചെങ്കുളം മരങ്ങാട് തയ്ക്കാവിന് സമീപം ചരുവിള പുത്തൻവീട്ടിൽ റംലാബീവിയുടെ രണ്ട് മുറികളുള്ള വീട് പൂർണമായും തകർന്നു. സംഭവ സമയം കുട്ടികൾ ഉൾപ്പടെയുള്ള ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെസിറോയിയും വാർഡംഗം ഉദയനും സംഭവസ്ഥലം സന്ദർശിച്ചു. വെളിയം മാലയിൽ വാർഡ് വൈദ്യൻകുന്നിൽ, കുന്നിൽ ചരുവിളവീട്ടിൽ ഓമനയുടെ വീടിന്റെ അടുക്കള ഭാഗം തകരുകയും വീടിന്റെ മറ്റ് ഭാഗങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.