ഓച്ചിറ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെ സമാഹരിച്ച ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ നിർവഹിച്ചു. ക്ലാപ്പന 14ാം വാർഡിലെ വീടുകൾഅണുവിമുക്തമാക്കുന്നതിനാവശ്യമായ ഉപകരണങ്ങളുടെയും ലായനിയുടെയും വിതരണം പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിർവഹിച്ചു. ഒച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.