s
എസ്.എൻ.ഡി.പി യോഗം തെക്കേമുറി 439-ാം നമ്പർ ശാഖയിലെ ഭക്ഷ്യക്കിറ്റ് വിതരണം സെക്രട്ടറി ഡി. ബാബുജി ഉദ്ഘാടനം ചെയ്യുന്നു

കിഴക്കേ കല്ലട: എസ്.എൻ.ഡി.പി യോഗം തെക്കേമുറി 439-ാം നമ്പർ ശാഖയിൽ ഗുരു കാരുണ്യം പദ്ധതിയുടെ രണ്ടാംഘട്ടമായി വയോധികർക്കും കൊവിഡ് ബാധിതർക്കും അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി ഡി. ബാബുജി വിതരണോദ്ഘാടനം നിർവഹിച്ചു. 15 കുടുംബങ്ങൾക്ക് 10 കിലോ അരിയും പലവ്യഞ്ജനവും പച്ചക്കറിയും അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. കഴിഞ്ഞ ആഴ്ചയിലും ശാഖയിൽ നിന്ന് 15 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകിയിരുന്നു.