കൊട്ടാരക്കര : കൊട്ടാരക്കരയുടെ സമഗ്ര വികസനവും സുരക്ഷയും ലക്ഷ്യം വച്ച് കെ.എൻ.ബാലഗോപാൽ മുന്നോട്ടുവച്ച കൊട്ടാരക്കര . നിരവധി സുമനസുകളാണ് കൊട്ടാരക്കരയിലേക്ക് കൊവിഡ് പ്രതിരോധത്തിനാവശ്യമായ ആരോഗ്യ ഉപകരണങ്ങളും മറ്റും എത്തിക്കുന്നത്. 20000 ൽപരം മാസ്കുകൾ ഇതിനകം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകി. കൊവിഡ് രോഗികളെ ആശുപത്രികളിലെത്തിക്കുവാൻ വേണ്ടി നടപ്പാക്കിയ വാഹന ചലഞ്ചും ശ്രദ്ധേയമായി. ഇരുന്നൂറോളം വാഹനങ്ങളാണ് വാഹന ചലഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മണ്ഡലത്തിലെ ആശാ വർക്കർമാർക്ക് രോഗികളുടെ ഓക്സിജൻ നില പരിശോധിക്കുന്നതിനുള്ള പൾസ് ഓക്സിമീറ്ററുകളും വിതരണം ചെയ്തു. കെയർ കൊട്ടാരക്കരയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും സഹായകരമാണ്.