കുന്നിക്കോട് : പത്തനാപുരം എക്സൈസ് നടത്തിയ റെയ്ഡിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 140 ലിറ്റർ കോട പിടികൂടി. പട്ടാഴി എറത് വടക്ക് മഹാത്മാ ഗാന്ധി ഭവനം വീട്ടിൽ മനോഹരൻ ആചാരിയെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്‌പെക്ടർ ബെന്നി ജോർജിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ വിജയകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.എസ്. അനീഷ് , മനീഷ്, ഗോപൻ മുരളി, യോനാസ്, അരുൺ ബാബു എന്നിവർ പങ്കെടുത്തു.