ചാത്തന്നൂർ: പോളച്ചിറ ക്ഷീരോത്പാദക സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പി. വിശ്വരാജൻ, ആർ. രാജൻപിള്ള, കെ. സുജയ്‌കുമാർ, എൻ. ശശിധരൻപിള്ള, ബിസ്ന, വി. ബിന്ദു എസ്. സുഷമ, മേരിപീറ്റർ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ 27 വർഷമായി സ്ഥാനം വഹിക്കുന്ന പി. വിശ്വരാജനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു.