grean-
കോളനികളിൽ അണുനശീകരണത്തിന് എത്തിയ ജീവനക്കാരന് മേയർ പ്രസന്ന ഏണസ്റ്റ് നിർദ്ദേശങ്ങൾ നൽകുന്നു

കൊല്ലം: കോർപ്പറേഷന്റെ കൊവിഡ് ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഗ്രീൻ ഗേറ്റ് എന്റർപ്രൈസസ് എന്ന സ്ഥാപനവുമായി സഹകരിച്ച് നഗരത്തിലെ മൂന്ന് പ്രധാന കോളനികൾ അണുവിമുക്തമാക്കി. വടക്കുംഭാഗം ഡിവിഷൻ പുള്ളിക്കട കോളനിയിലെ 327 വീടുകളും കന്റോൺമെന്റ് ഡിവിഷൻ ഡിപ്പോ പുരയിടത്തിലെ 250 വീടുകളും ആണ്ടാമുക്കം കോളനിയിലെ 48 വീടുകളും അണുവിമുക്തമാക്കി. വീടുകളുടെ ഉൾവശവും പരിസരങ്ങളും ഉൾപ്പെടെയാണ് അണുനശീകരണം നടത്തിയത്. മേയർ പ്രസന്ന ഏണസ്റ്റ്, വാർഡ് കൗൺസിലർമാരായ ഹണി ബെഞ്ചമിൻ, സവാദ് എന്നിവർ നേതൃത്വം നൽകി.