കൊല്ലം: ഓൺലൈൻ പഠനത്തിന് മെബൈൽ ഫോൺ ആപ്ലിക്കേഷനുമായി പൊതുവിദ്യാലയം. അയത്തിൽ വി.വി.വി എച്ച്.എസ്.എസാണ് വിദ്യാർത്ഥികൾക്കായി 'വി ലോൺ' സൗജന്യ ആപ്പ് സജ്ജമാക്കിയത്.
ശേഷി കുറഞ്ഞ മെബൈൽ ഫോണിലും പ്രവർത്തിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. 30 എം.ബിയിൽ താഴെ മെമറിയേ ആവശ്യമുള്ളു.
കുട്ടി ഓരോ വിഷയത്തിനും എത്രസമയം ചെലവഴിച്ചെന്നും പഠനപ്രവർത്തനങ്ങൾ വിലയിരുത്താനും ആപ്പിലൂടെ കഴിയും. അതാത് ദിവസത്തെ റിപ്പോർട്ട് മാനേജ്‌മെന്റിനും ലഭിക്കും. ശേഷി കുറഞ്ഞ ഫോണുകളിൽ വാട്‌സ് ആപ്പിലുടെയുള്ള പഠനം പ്രതിസന്ധിയായതോടെയാണ് മെബൈൽ ആപ്പ് സജ്ജമാക്കാൻ തീരുമാനിച്ചത്. അദ്ധ്യാപകരും മനേജ്‌മെന്റും ചേർന്നാണ് ചെലവ് വഹിച്ചത്.
വി ലോൺ ആപ്പുമായി ബന്ധപ്പെട്ട് ഒരാഴ്ചത്തെ സൗജന്യ ഓൺലൈൻ സമ്മർ ക്യാമ്പ് ജൂൺ 5 മുതൽ 8 വരെ നടക്കും. എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഫോൺ: 9847410309, 9846400087.