കൊല്ലം: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കൊല്ലം ലോക്കൽ അസോസിയേഷന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂതാക്കര, മുണ്ടയ്ക്കൽ പ്രൈമറി ഹെൽത്ത് സെന്ററുകളിൽ പ്രതിരോധ സാമഗ്രികൾ വാങ്ങിനൽകി. പൾസ് ഓക്സി മീറ്റർ, വേപ്പൊറൈസർ, എൻ 95 മാസ്കുകൾ, സാനിറ്റൈസർ, അവശ്യ മരുന്നുകൾ മുതലായവയാണ് നൽകിയത്. ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത്, ഡോ. എ.കെ. ആമിന എന്നിവർ അസോ. ഭാരവാഹികളിൽ നിന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. അസോസിയേഷൻ സെക്രട്ടറി അനീഷ് സതീഷ്, എഫ്. ബിജു, അജീഷ് സതീഷ്, ബ്രിന്തു, ബേബി തുടങ്ങിയവർ പങ്കെടുത്തു.