ചാത്തന്നൂർ: കൊവിഡ് വ്യാപന സാഹചര്യത്തിൽ ചെറുകിട സ്വയം തൊഴിൽ സംരഭങ്ങളെ സഹായിക്കുന്നതിനായി എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ ധനലക്ഷ്മി ബാങ്കുമായി സഹകരിച്ച് വായ്പാ പദ്ധതികൾ ആരംഭിച്ചു. കൊവിഡ് ആശ്വാസ വായ്പ, കിസാൻ ക്രെഡിറ്റ്‌ കാർഡ് വായ്പ എന്നിവയാണ് പദ്ധതികൾ. താത്പര്യമുള്ള സ്വയം സഹായ സംഘങ്ങൾ യൂണിയനുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ചാത്തന്നൂർ മുരളി, സെക്രട്ടറി അരവിന്ദാക്ഷൻ പിള്ള എന്നിവർ അറിയിച്ചു.