തൊടിയൂർ: പ്രതിവാര കൊവിഡ് വ്യാപനനിരക്ക് കൂടുതലുള്ള തൊടിയൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഇന്ന് രാവിലെ ആറ് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. മെഡിക്കൽ അനുബന്ധ കടകളും റേഷൻ കടകളും ഒഴികെ മറ്റുള്ളവ ഉച്ചയ്ക്ക് രണ്ട് വരെയേ പ്രവർത്തിക്കൂ.