കൊല്ലം: ജില്ലയിൽ മൊബൈൽ ഫോൺ വില്പനയും സർവീസിങ്ങും നടത്തുന്ന കടകൾക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ലോക്ക് ഡൗൺ മൂലം ഗതാഗതം അവസാനിപ്പിച്ചിട്ടുള്ള സ്വകാര്യബസുകൾക്ക് ആവശ്യമെങ്കിൽ തിങ്കളാഴ്ചകളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യാനും അനുമതിയുണ്ട്.