mos

കൊല്ലം: ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ ബോട്ടുകളിൽ കൊതുകുകൾ പെരുകാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഡെങ്കിപ്പനി, മലമ്പനി പോലുള്ള രോഗങ്ങൾ പടരാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
സംഭരണ ടാങ്കുകളിൽ അവശേഷിക്കുന്ന വെള്ളം കളഞ്ഞ് കമിഴ്ത്തി വയ്ക്കണം. ടയറുകളുടെ അടിവശത്ത് ദ്വാരമുണ്ടെന്ന് ഉറപ്പാക്കണം. ബോട്ടിന്റെ അടിത്തട്ടിൽ ശേഖരിക്കപ്പെടുന്ന വെള്ളം ആഴ്ചയിലൊരിക്കൽ നീക്കം ചെയ്യണം. ജില്ലാ വെക്ടർ കൺട്രോൾ യുണിറ്റുമായി ബന്ധപ്പെട്ട് കൂത്താടി നാശിനി തളിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.