ചവറ : കോൺഗ്രസ് വടക്കുംതല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 100 നിർദ്ധന കുടുംബങ്ങൾക്ക് പച്ചക്കറി, പലവ്യഞ്ജന കിറ്റുകൾ നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ് വിതരണോദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പൊന്മന നിശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഇ. യൂസുഫ് കുഞ്ഞ്, അർഷാദ് പാരമൗണ്ട്, സുൽഫിക്കർ, ഷെബിൻ, അൻസർ, നൗഫൽ, ഷാനവാസ്ഖാൻ എന്നിവർ പങ്കെടുത്തു.