കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭാ പരിധിയിലെ അന്യ സംസ്ഥാന തൊഴിലാളികൾക്ക് കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗൃഹവാസ പരിചരണ കേന്ദ്രം ആരംഭിച്ചു. ഇവിടെ 100 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. തൊഴിലാളികൾക്ക് താമസസ്ഥലത്ത് നിരീക്ഷണത്തിൽ കഴിയാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് ഇവരെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നതെന്ന് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു.