പുനലൂർ: നഗരസഭയിലെ ഇട റോഡിലൂടെ നിർമ്മാണ സാമഗ്രികളുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിൽ മറിഞ്ഞു. കോമളംകുന്ന് സനിൽ ഭവനിൽ യോഹന്നാന്റെ വീടിന് മുകളിൽ മറിഞ്ഞ് വീടിന്റെ മുൻ ഭാഗം പൂർണമായും തകരുകയും സമീപത്തെ കാലി തൊഴുത്തിനും സ്കൂട്ടറിനും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പുനലൂർ-കോമളംകുന്ന് റോഡിൽ ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സമീപത്തെ മറ്റൊരു വീട് പണികൾക്കാവശ്യമായ നിർമ്മാണ സാമഗ്രികളുമായി എത്തിയതായിരുന്നു ലോറി. അപകട സമയത്ത് വീട്ടിനുള്ളിൽ ആരും ഇല്ലാതിരുന്നത് കാരണം വൻ ദുരന്തം ഒഴിവായി.