കൊട്ടിയം: ലക്ഷദ്വീപിന്റെ സാംസ്കാരിക പൈതൃകവും സമാധാനാന്തരീക്ഷവും അട്ടിമറിക്കാനുള്ള ഹീനശ്രമങ്ങളെ ചെറുക്കുന്നതിന് മുഴുവൻ മനുഷ്യസ്നേഹികളും അണിനിരക്കണമെന്ന് സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജനവിരുദ്ധവും പ്രാകൃതവുമായ പരിഷ്കാരങ്ങൾ അടിച്ചേൽപ്പിച്ച് ദ്വീപിൽ വർഗീയ ശക്തികൾക്ക് വളക്കൂറുണ്ടാക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രഭുൽ കെ. പട്ടേലിനെ കേന്ദ്രം തിരിച്ചുവിളിക്കണം. ലക്ഷദ്വീപിന്റെ സൽപ്പേര് കളങ്കപ്പെടുത്താനും സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താനും കള്ളക്കഥകളുണ്ടാക്കി നവമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സമുഹ്യവിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപെട്ടു. ഓൺലൈൻ യോഗം സംസ്ഥാന ചെയർമാൻ മൈലക്കാട് ഷാ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹ്സിൻ കോയാ തങ്ങൾ, മുഹമ്മദ് ഇദ്രീസ് ഷാഫി, അയ്യൂബ് ഖാൻ മഹ്ളരി, സിദ്ദീഖ് മന്നാനി, മാർക്ക് സലാം തുടങ്ങിയവർ സംസാരിച്ചു.