paravur-photo
കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചാത്തന്നൂർ ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പൂതക്കുളം പഞ്ചായത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലേക്ക് നൽകുന്ന പൾസ് ഓക്സി മീറ്ററുകൾ ട്രഷറർ എസ്. സതീഷ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. ജയയ്ക്ക് കൈമാറുന്നു

പരവൂർ: കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചാത്തന്നൂർ ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പൂതക്കുളം പഞ്ചായത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലേക്ക് ആവശ്യമായ പൾസ് ഓക്സി മീറ്ററുകൾ, സാമൂഹിക അടുക്കളയിലേക്കുള്ള അരി, പച്ചക്കറി എന്നിവ വാങ്ങിനൽകി. അസോസിയേഷൻ ട്രഷറർ എസ്. സതീഷിൽ നിന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. ജയ സാധനങ്ങൾ ഏറ്റുവാങ്ങി. ജില്ലാ ഓർഗനൈസിംഗ് കമ്മിഷണർ എ. രാജഗോപാൽ, അസോസിയേഷൻ സെക്രട്ടറി വി.ജെ. വിജയകൃഷ്ണൻ നായർ, പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം സാനിതാ രാജീവ്‌, പഞ്ചായത്ത് അംഗം വി. പ്രദീപ്‌ കുമാർ തുടങ്ങിയവർ പങ്കെടുത്തു.