anil-
അനിൽ കുമാർ

എഴുകോൺ : കാരുവേലിൽ, മനു ഭവനിൽ അനിൽകുമാറിനെ(28)​യാണ് എഴുകോൺ പൊലീസ് പിടികൂടിയത്. പ്രതി ചാരായം ഉണ്ടാക്കി വിൽക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ് . പ്രതിയുടെ വീട്ടിൽ‌ നിന്ന് 1 ലിറ്റർ വാറ്റ് ചാരായവും ചാരായ നിർമ്മാണത്തിനാവശ്യമായ സാമ​ഗ്രികളും പൊലീസ് പിടിച്ചെടുത്തു.