book

കൊല്ലം: ഒന്ന് മുതൽ ആറുവരെയുള്ള ക്ലാസുകളിലെ മുഴുവൻ പാഠപുസ്തകങ്ങളുടെയും വിതരണം ജില്ലയിൽ പൂർത്തിയായി. 10,35,000 പുസ്തകങ്ങൾ വിതരണം ചെയ്തു. ആകെ 17 ലക്ഷം പുസ്തകങ്ങളാണ് ജില്ലയിൽ ആവശ്യമുള്ളത്. ഇതിൽ ഒന്ന് മുതൽ പത്തുവരെ ക്ലാസുകളിലേക്കുള്ള 16,30,000 പുസ്തകങ്ങൾ വെസ്റ്റ് കൊല്ലം മുളങ്കാടകം സ്‌കൂൾ ഹബിലെത്തി. ഏഴ് മുതൽ പത്തുവരെ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം വെള്ളിയാഴ്ചയോടെ പൂർത്തിയാകും.
ജില്ലയിൽ വെർച്വൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ സ്‌കൂൾ അനുഭവങ്ങളും ആശംസാ സന്ദേശങ്ങളും ഓൺലൈനായി കുട്ടികളിലേക്ക് എത്തിക്കും. സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം സ്‌കൂൾതല പ്രവേശനോത്സവം നടക്കും.