പുനലൂർ: കനത്ത മഴയിൽ താലൂക്കിൽ അഞ്ച് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഇടമൺ ഉദയഗിരി നാല് സെന്റ് കോളനിയിൽ ഷൈനി വിലാസത്തിൽ യശോദ, അറയ്ക്കൽ മലമേൽ ചിറക്കരോട്ട് വീട്ടിൽ അംബിക കുമാരി, കരുകോൺ തെക്കേതിൽ വീട്ടിൽ ഉഷ, അലയമൺ കുറവൻതേരി തേക്കേതിൽ വീട്ടിൽ ശകുന്തള,കരുകോൺ ഷീലസദനിൽ രത്നമ്മ എന്നിവരുടെ വീടുകൾക്കാണ് നാശം സംഭവിച്ചത്.ഇതിൽ യശോദയുടെ വീടിന് സമീപത്തെ കൂറ്റൻ കരിങ്കൾ കെട്ട് ഇടിഞ്ഞ് വീണ് വീടിന്റെ പാർശ്വഭിത്തിയിലും ,സമീപത്തെ കിണറ്റിലെ മോട്ടറിനും കേട് സംഭവിച്ചു. ഇത് കാരണം വീടിന് പുറത്ത് ഇറങ്ങാൻ പോലും കഴിയുന്നില്ലെന്ന് കാണിച്ച് വീട്ടുടമ പുനലൂർ ആർ.ഡി.ഒക്ക് പരാതി നൽകി.