photo
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വള്ളിക്കാലിലെ ജ്ഞാന ക്ഷേത്രത്തിന്റെ താക്കോൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നു

കരുനാഗപ്പള്ളി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആർട്ട് ഒഫ് ലിംവിഗ് വള്ളിക്കാവ് ജ്ഞാനക്ഷേത്രം ആരോഗ്യ വകുപ്പിന് കൈമാറി. കേരളത്തിലെ 64 ആർട്ട് ഒഫ് ലിവ ജ്ഞാന ക്ഷേത്രങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈമാറുന്നതിന്റെ ആദ്യപടിയെന്ന നിലയിലാണ് വള്ളിക്കാവിലെ ആസ്ഥാനം നൽകിയത്. വള്ളിക്കാവ് ഫാമിലി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ജ്യോതി, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ, ആശാവർക്കർമാർ, എ.ഒ.എൽ സെന്റർ പ്രസിഡന്റ് ചന്ദ്രാനന്ദൻ, സെക്രട്ടറി വിനയൻ, ചിയാ, രഞ്ജിത്ത്, രഘുദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.